മദര്‍ തെരേസ രാജ്യത്തെ ക്രൈസ്തവത്കരിക്കാന്‍ ഗൂഢാലോചന നടത്തി; വിവാദ പ്രസ്ഥാപനയുമായി ബിജെപി എംപി യോഗി ആദിത്യാനന്ദ

ബസ്തി: നൊബേല്‍ പുരസ്‌കാര ജേതാവും അഗതികളുടെ അമ്മയുമായ മദര്‍ തെരേസയ്‌ക്കെതിരെ വിവാദ പ്രസ്ഥാപനയുമായി ബിജെപി എംപി യോഗി ആദിത്യാനന്ദ രംഗത്ത്. രാജ്യത്തെ ക്രൈസ്തവത്കരിക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു മദര്‍ തെരേസയെന്നാണ് ഗോരഖ്പുര്‍ എംപിയായ യോഗിയുടെ വിമര്‍ശനം. ഉത്തര്‍പ്രദേശിലെ ബസ്തിയില്‍ രാമകഥ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യാനന്ദ.

ഇന്ത്യയെ ക്രൈസ്തവീകരിക്കുന്നതിനായി അരുണാചല്‍ പ്രദേശ്, ത്രിപുര, മേഘാലയ, നാഗാലാന്റ് തുടങ്ങിയ വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ പ്രത്യേക പ്രസ്ഥാനങ്ങള്‍ രൂപീകരിച്ചുവെന്നും യോഗി ആദിത്യാനന്ദ കുറ്റപ്പെടുത്തി. വടക്കുകിഴക്കന്‍ മേഖലയിലെ അവസ്ഥയെ കുറിച്ച് നിങ്ങള്‍ക്ക് അറിവില്ല. അവിടുത്തെ യഥാര്‍ത്ഥ സ്ഥിതി അറിയാന്‍ അവിടം സന്ദര്‍ശിക്കണമെന്നും യോഗി ആദിത്യാനന്ദ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതും മദര്‍ തെരേസയ്‌ക്കെതിരെ സമാനമായ ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു.

© 2022 Live Kerala News. All Rights Reserved.