തര്‍ക്കം പരിഹരിക്കാനെത്തിയ ബിജെപി എംപി എട്ടടിയോളം താഴ്ചയുള്ള അഴുക്ക് ചാലില്‍ വീണു; വീഡിയോ കാണാം

ജലാരംനഗര്‍: സ്ഥലം ഒഴിപ്പിക്കുന്നതിനെ തുടര്‍ന്നുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ ജലാരംനഗര്‍ ബിജെപി എംപി പുനംബൈല്‍ ഹേമഭായിക്ക് അഴുക്ക് എട്ടടിയോളം താഴ്ചയുള്ള ചാലില്‍ വീണ് പരിക്കേറ്റു. അഴുക്ക് ചാലിന്റെ മുകളിലുണ്ടായിരുന്ന കോണ്‍ക്രീറ്റ് പാളിക്ക് മുകളില്‍ നിന്ന് സംസാരിക്കുകയായിന്നു എംപിയും ഒപ്പമുള്ളവരും. എന്നാല്‍ ദ്രവിച്ചിരുന്ന കോണ്‍ക്രീറ്റ് പാളി തകര്‍ന്നതിനെ തുടര്‍ന്ന് എംപിയും ഒപ്പമുണ്ടായിരുന്നവരും അഴുക്കുചാലിലേക്ക് വീഴുകയായിരുന്നു. എംപിയുടെ കാലിന് സാരമായി പരുക്കേറ്റു. ഒപ്പമുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ക്കും പരുക്കേറ്റു . ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

© 2024 Live Kerala News. All Rights Reserved.