പതഞ്ജലിയ്ക്ക് വെല്ലുവിളിയുമായി നെസ്‌ലെ രംഗത്ത്; പുതിയ 25 ഉത്പ്പന്നങ്ങള്‍ വിപണിയില്‍ ഇറക്കാനുള്ള ഒരുക്കത്തില്‍

ന്യൂഡല്‍ഹി: നെസ്‌ലെയുടെ മാഗി ഉത്പ്പന്നങ്ങള്‍ വിപണി അടിക്കിവാണ കാലത്ത് ബാബാ രാംദേവിന്റെ പതഞ്ജലി ഉത്പ്പന്നങ്ങളും വിപണിയിലെത്തിയത്. എന്നാല്‍ മാഗിയില്‍ മായം കണ്ടെത്തിയതും ഭക്ഷ്യസുരക്ഷ വിഭാഗം മാഗിക്ക് നിരോധനം ഏര്‍പ്പെടുത്തു. പിന്നെ പതഞ്ജലി ഉത്പ്പന്നങ്ങള്‍ വലിയ തോതില്‍ മാര്‍ക്കറ്റില്‍ വിറ്റഴിക്കപ്പെട്ടു. ഇപ്പോള്‍ വീണ്ടും പതഞ്ജലിയ്ക്ക് വെല്ലുവിളിയുമായി നെസ്‌ലെ രംഗത്തെത്തിയിരിക്കുന്നു. ഇതിന്റെ ഭാഗമായി വ്യത്യസ്ത വിഭാഗത്തില്‍പ്പെട്ട 25 പുതിയ ഉത്പ്പന്നങ്ങള്‍ വിപണിയില്‍ ഇറക്കാനുള്ള ഒരുക്കത്തിലാണ് നെസ്‌ലെ. നിലവില്‍ തങ്ങളുടെ പേരില്‍ രണ്ട് കേസുകള്‍ കോടതിയില്‍ ഉണ്ടെന്നും അതുകൊണ്ട് തന്നെ പുതിയ ഉത്പ്പന്നങ്ങളിലൂടെ വിപണിയില്‍ കരുത്താര്‍ജ്ജിക്കേണ്ടതുണ്ടെന്നും നെസ്‌ലെ ഇന്ത്യ ചെയര്‍മാന്‍ സുരേഷ് നാരായണ്‍ പറയുന്നു. കുഞ്ഞുങ്ങളേയും യുവാക്കളേയും സ്ത്രീകളേയും പ്രായമായവരേയും ലക്ഷ്യംവെച്ചാണ് പുതിയ ഉത്പ്പന്നങ്ങള്‍ കമ്പനി ഇറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മാഗി ന്യൂഡില്‍സ് വിഭാഗത്തില്‍ തന്നെ ഏഴ് വ്യത്യസ്ത ഫ്‌ളേവറുകള്‍ ഉണ്ടാകുമെന്നും കമ്പനി അവകാശപ്പെടുന്നു.

© 2024 Live Kerala News. All Rights Reserved.