മുന്‍ മന്ത്രി കെസി ജോസഫ് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു; ദ്രുതപരിശോധനയ്ക്ക് വിജിലന്‍സ് കോടതിയുടെ ഉത്തരവ്

കൊച്ചി: മുന്‍ മന്ത്രിയും ഇരിക്കൂര്‍ എംഎല്‍എയുമായ കെ.സി. ജോസഫിന്് വരവില്‍ കുറഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന പരാതിയില്‍ വിജിലന്‍സ് കോടതി ദ്രുതപരിശോധനയ്ക്ക് ഉത്തരവിട്ടു.ഇരിട്ടി സ്വദേശി ഷാജി എന്നയാള്‍ നല്‍കിയ പരാതിയിലാണ് നടപടി. അടുത്ത മാസം 16നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കോഴിക്കോട് വിജിലന്‍സിനാണ് അന്വേഷണ ചുമതല. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ എംഎല്‍എയുടെ സ്വത്ത് ക്രമാതീതമായി വര്‍ധിച്ചതായാണ് പരാതിയിലെ ആരോപണം.

© 2022 Live Kerala News. All Rights Reserved.