ഫ്രാന്‍സിലും ബെല്‍ജിയത്തിലും ഭീകരാക്രമണം നടത്തും; ഐഎസ് ഭീകരര്‍ സിറിയില്‍ നിന്നും പുറപ്പെട്ടു; കനത്ത ജാഗ്രത

ബ്രസല്‍സ്: ഐഎസ് ഭീകരര്‍ ഫ്രാന്‍സിലും ബെല്‍ജിയത്തിലും ഉടന്‍ തന്നെ ഭീകരാക്രമണം നടത്തുമെന്ന് റിപ്പോര്‍ട്ട്. യുറോപ്പില്‍ എത്തുവാന്‍ ഐഎസ് ഭീകരര്‍ സിറിയില്‍നിന്നു പുറപ്പെട്ടുവെന്നും പത്തു ദിവസത്തിനുള്ളില്‍ തുര്‍ക്കിയും ഗ്രീസും കടന്നു ഫ്രാന്‍സിനെയും ബെല്‍ജിയത്തെയും ആക്രമിക്കുമെന്നും സിന്‍ഹുവ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രണ്ടു സംഘങ്ങളായി തിരിഞ്ഞു ഫ്രാന്‍സിന്റെ തന്ത്രപ്രധാനമായ സ്ഥലങ്ങളും ബെല്‍ജിയത്തിലെ റസ്റ്റോറന്റുകളും പൊലീസ് സ്‌റ്റേഷനുകളും ആക്രമിക്കാനാണു ഭീകരര്‍ പദ്ധതിയിട്ടിരിക്കുന്നതെന്നും സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. യൂറോകപ്പ് നടക്കുന്നതിനാല്‍ ഫ്രാന്‍സും അതീവ ജാഗ്രതയിലാണ്.

© 2022 Live Kerala News. All Rights Reserved.