തീപിടുത്തത്തില്‍ നിന്നും കുട്ടിയെ രക്ഷിക്കുന്നതിനായി അച്ഛന്‍ നടത്തിയ സാഹസികത; വീഡിയോ കാണാം

ബീജിങ്; തീപിടുത്തത്തില്‍ നിന്നും കുട്ടിയെ രക്ഷിക്കുന്നതിനായി അച്ഛന്‍ നടത്തിയ സാഹസികതയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ ചര്‍ച്ചയായിരിക്കുന്നത്. ജീവന്‍ രക്ഷിക്കുന്നതിനായി തീ പിടിച്ച ഫഌറ്റിന്റെ ജനല്‍ വഴി കുട്ടിയെ താഴേയ്ക്ക് ഇടുകയായിരുന്നു.കത്തുന്ന ഫഌറ്റില്‍ നിന്നും രക്ഷപെടാന്‍ മറ്റൊരു മാര്‍ഗവും ഇല്ലാതായതോടെയാണ് അച്ഛന്‍ കുട്ടിയെ താഴേയ്ക്ക് എടുത്തിട്ടത്. ചൈനയിലാണ് സംഭവം നടന്നത്.

സമീപവാസികള്‍ താഴെ കിടക്ക വിരിച്ചു പിടിച്ചു നിന്നിരുന്നു, കുഞ്ഞ് സേയ്ഫായി നേരേ കിടക്കയില്‍ തന്നെ വീണു. പിന്നാലെ അച്ഛനും ജനല്‍ വഴി താഴെയെത്തി. അച്ഛനേയും കുട്ടിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, രണ്ടുപേരും സുഖമായിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

© 2022 Live Kerala News. All Rights Reserved.