പാലക്കാട് ആര്‍എസ് എസ് അഴിഞ്ഞാട്ടം; മാധ്യമപ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിച്ചു; കാമറകള്‍ എറിഞ്ഞുതകര്‍ത്തു

പാലക്കാട്: പാലക്കാട് ആര്‍എസ് എസ് പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. മാധ്യമ പ്രവര്‍ത്തകരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. നെല്ലായ സംഘര്‍ഷത്തില്‍ അറസ്റ്റിലായവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് സംഘര്‍ഷം. റിപ്പോര്‍ട്ടര്‍ ചാനല്‍,ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍മാരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ക്രൂകമായി മര്‍ദ്ദിച്ചു.പ്രദേശിക ചാനലിന്റെ ക്യാമറയടക്കം ഇവര്‍ എറിഞ്ഞു തകര്‍ത്തു. റിപ്പോര്‍ട്ടര്‍ ടിവി പാലക്കാട് റിപ്പോര്‍ട്ടറായ ശ്രീജിത്തിന് പേരിക്കേറ്റു. പാലക്കാട് നെല്ലായില്‍ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആറു പേരെ പൊലീസ് ഇന്നു രാവിലെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ബിജെപി പ്രവര്‍ത്തരെയാണ് ചെര്‍പ്പുള്ളശ്ശേരിയില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. നെല്ലായയില്‍ സിപിഎം-ആര്‍എസ് എസ് സംഘര്‍ഷം നടന്നിരുന്നു.

© 2022 Live Kerala News. All Rights Reserved.