ബിജെപി നേതാവിനെ കഴുത്തറുത്ത് കൊന്നു;മാവോയിസ്റ്റുകള്‍ വീട്ടില്‍ നിന്നും വിളിച്ചിറക്കിക്കൊണ്ട് പോയിട്ടാണ് കൊലപ്പെടുത്തിയത്

റായ്പൂര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ ബിജെപി നേതാവിനെ കഴുത്തറുത്ത് കൊന്നു. മാവോയിസ്റ്റ് സ്വാധീന പ്രദേശമായ ബീജാപൂര്‍ ജില്ലയിലെ സിലാ പഞ്ചായത്ത് അംഗവും മുന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലുമാണ് കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകള്‍ വീട്ടില്‍ നിന്നും വിളിച്ചിറക്കിക്കൊണ്ട് പോയശേഷം പിന്നീട് ഇയാളുടെ മൃതദേഹം സമീപത്ത് നിന്ന് കണ്ടെത്തുകയായിരുന്നു.പൊലീസ് അന്വേഷണം ആരംഭിച്ചു.

© 2024 Live Kerala News. All Rights Reserved.