കാബൂളില്‍ നിന്ന് ഇന്ത്യക്കാരിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി; യുവതിയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ നിന്ന് ഇന്ത്യക്കാരിയായ ടെക്‌നിക്കല്‍ കണ്‍സല്‍ട്ടന്റിനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി. കൊല്‍ക്കത്ത സ്വദേശിനിയായ ജുഡിത്ത് ഡിഡൂസയെ(40) ആണ് തട്ടിക്കൊണ്ടുപോയത്. അന്തര്‍ദേശീയ തലത്തിലുള്ള സന്നദ്ധ സംഘടനയായ അഗാഖാന്‍ ഫൗണ്ടേഷനില്‍ സീനിയര്‍ ടെക്‌നിക്കല്‍ കണ്‍സല്‍ട്ടന്റാണ് ജുഡിത്ത് ഡിസൂസ.

അഫ്ഗാന്‍ പുനര്‍ നിര്‍മാണത്തിനുള്ള ഇന്ത്യന്‍ ദൗത്യത്തിന്റെ ഭാഗമായാണ് ജുഡിത്ത് കാബൂളിലെത്തിയത്. ഇവരുടെ മോചനത്തിനായുള്ള എല്ലാ ശ്രമങ്ങളും പുരോഗമിക്കുകയാണെന്ന് അഫ്ഗാനിലെ ഇന്ത്യന്‍ എംബസിയും വിദേശകാര്യ മന്ത്രാലയവും വൃക്തമാക്കി. യുവതിയുടെ കുടുംബവുമായും ഇന്ത്യന്‍ ദൗത്യസംഘവുമായും ബന്ധപ്പെട്ട് വരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.