എടിഎമ്മിനുള്ളില്‍വെച്ച് യുവാവിനെ കുത്തിപ്പരുക്കേല്‍പ്പിച്ചു; അക്രമി പണം കവര്‍ന്നു; സിസിടിവി ദൃശ്യങ്ങള്‍ കാണാം

ജോദ്പൂര്‍: എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനിടെ യുവാവിനെ കുത്തിപ്പരുക്കേല്‍പ്പിച്ചു. അക്രമി പണം കവര്‍ന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ബികാനെര്‍ ആന്റ് ജയ്പൂര്‍ ശാഖയിലെ എടിഎമ്മിനകത്താണ് അക്രമം നടന്നത്.  പിന്നീട് പണവുമായി ഇയാള്‍ ഓടി രക്ഷപ്പെട്ടെങ്കിലും പൊലീസ് ഇയാളെ പിടികൂടി. കുത്തേറ്റ യുവാവ് രക്തമൊലിക്കുന്ന കഴുത്ത് പൊത്തിപ്പിടിച്ച് അക്രമിയുടെ പിറകെ ഓടുന്നത് എടിഎമ്മിലെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമി മുന്‍വൈരാഗ്യം കാരണം ചെയ്തതല്ലെന്നും പണം തട്ടിയെടുക്കാനായിരുന്നു ശ്രമമെന്നും പൊലീസ് പറഞ്ഞു.

 

 

© 2024 Live Kerala News. All Rights Reserved.