ജോണ്‍ ബ്രിട്ടാസ് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ്; പ്രതിഫലം കൂടാതെ പ്രവൃത്തിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേഷ്ടാവായി മാധ്യമ പ്രവര്‍ത്തകനും മലയാളം കമ്യൂണിക്കേഷന്‍സ് മാനേജിങ് ഡയറക്ടറുമായ ജോണ്‍ ബ്രിട്ടാസിനെ നിയമിക്കാന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനം. പ്രതിഫലം കൂടാതെയാണ് നിയമനം. ദേശാഭിമാനിയുടെ കണ്ണൂര്‍ ലേഖകനായി മാധ്യമപ്രവര്‍ത്തനം ആരംഭിച്ച ബ്രിട്ടാസ് എസ്എഫ്‌ഐയിലൂടെയാണ് രാഷ്ട്രീയരംഗത്തെത്തിയത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുക്കാന്‍ പിടിച്ചിരുന്നതും ബ്രിട്ടാസ് ആയിരുന്നു. ദേശാഭിമാനി ഡല്‍ഹി ബ്യൂറോ ചീഫായിരിക്കെയാണ് കൈരളി ചാനലിന്റെ മാനേജിങ് ഡയറക്ടറായി ബ്രിട്ടാസ് നിയമിതനായത്. പിന്നീട് അദ്ദേഹം സ്റ്റാര്‍ ടിവി ശൃംഖലയുടെ ഉമസ്ഥയിലുള്ള ഏഷ്യാനെറ്റ് ഗ്ലോബലിന്റെ ബിസിനസ് ഹെഡ്ഡായി ഇടക്കാലത്ത് പ്രവര്‍ത്തിച്ചെങ്കിലും വീണ്ടും കൈരളിയിലേക്ക് തന്നെ മടങ്ങിയെത്തി.

© 2024 Live Kerala News. All Rights Reserved.