വാളകത്ത് അക്രമിക്കപ്പെട്ട അധ്യാപകന് സസ്‌പെന്‍ഷന്‍;സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്ന് ആരോപിച്ചാണ് നടപടി

കൊല്ലം: വാളകത്ത് ആക്രമണത്തിനിരയായ അധ്യാപകന്‍ കൃഷ്ണകുമാറിനെ സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. സ്‌കൂള്‍ മാനേജര്‍ ആര്‍. ബാലകൃഷ്ണപിള്ളയാണ് സസ്‌പെന്‍ഡ് ചെയ്തത്. അധ്യാപകന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്ന് ആരോപിച്ചാണ് നടപടി. ബാലകൃഷ്ണപിള്ള മാനേജരായ രാമവിലാസം വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായ കൃഷ്ണകുമാറിനാണ് 2011 സെപ്റ്റംബര്‍ 27 ന് ഗുരുതരമായി പരുക്കേറ്റത്.

© 2024 Live Kerala News. All Rights Reserved.