ബ്രസീലിന് അടിതെറ്റി; ഗോള്‍രഹിത സമനിലയിലേക്ക് ഇക്വഡറിന്റെ പ്രകടനം; കാനറിപക്ഷികളുടെ പ്രതാപം മങ്ങുന്നു?

കോപ്പ അമേരിക്ക ഫുട്‌ബോളില്‍ മൂന്നാമത്തെ മത്സരത്തില്‍ കരുത്തരായ ഇക്വഡറിന്റെ മുന്നേറ്റത്തിന് മുന്നില്‍ ബ്രസീല്‍ ചുരുങ്ങിപ്പോയി. ഗോള്‍രഹിതസമനിലയിലയിലെത്തി കാര്യങ്ങള്‍. നെയ്മറില്ലാതെ കളത്തിലിറങ്ങിയ ബ്രസീല്‍ പ്രതാപകാലത്തെ ഫുട്‌ബോള്‍ തമ്പുരാക്കന്‍മാരുടെ നിഴല്‍ മാത്രമായി ഒതുങ്ങുകയായിരുന്നു. തളര്‍ച്ചയില്‍ നിന്നും വീഴ്ചയില്‍ നിന്നും ഇനിയും ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ കാനറി പക്ഷികള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് തോന്നിക്കുംവിധമായിരുന്നു കോപ്പയിലും ബ്രസീലിന്റെ പ്രകടനം. തുടക്കത്തില്‍ ഇക്വഡോര്‍ ആക്രമണത്തിന് തുടക്കമിട്ടെങ്കിലും ബ്രസീല്‍ പ്രതിരോധത്തിലൂന്നിയതോടെ കൂടതല്‍ ഊര്‍ജം പാഴാക്കാതെ ഇക്വഡോര്‍ പോരാളികളും പ്രതിരോധത്തിലേക്ക് വലിഞ്ഞു. ആക്രമണത്തിലും പ്രതിരോധത്തിലും ഇക്വഡോര്‍ ബ്രസീലിനേക്കാള്‍ മുന്നിട്ടു നിന്നു. ഒരുവേള വിജയത്തിലേക്ക് തന്നെയാണ് ഇക്വഡറിന്റെ പ്രകടനം ഉയര്‍ന്നത്. മൈതാനത്തെ ഭാഗ്യമില്ലായ്മ ഇവരെ വേട്ടയാടി.

© 2024 Live Kerala News. All Rights Reserved.