കോപ്പ അമേരിക്ക: അര്‍ജന്റീന സെമിയില്‍

സാന്റിയാഗോ: അത്യന്തം ആവേശം നിറഞ്ഞ ക്വാര്‍ട്ടറില്‍ കൊളംബിയയെ തോല്‍പിച്ച് അര്‍ജന്റീന കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍ കടന്നു. ട്രൈബ്രേക്കറിലും വിധി തീരുമാനമാകാതെ ഒടുവില്‍ സഡന്‍ഡെത്തിലായിരുന്നു അര്‍ജന്റീനയുടെ വിജയം. സഡന്‍ ഡെത്തില്‍(5-4) നായിരുന്നു മെസ്സിയുടേയും കൂട്ടരുടേയും വിജയം.

സഡന്‍ ഡെത്തിലെ ആദ്യ രണ്ട് കിക്കുകള്‍ ഇരുടീമുകളും പാഴാക്കി. എന്നാല്‍ കൊളംബിയ രണ്ടാം കിക്കും പാഴാക്കിയപ്പോള്‍. കാര്‍ലോസ് ടെവസാണ് അര്‍ജന്റീനയെ സെമിയിലേക്ക് നയിച്ചുകൊണ്ട് രണ്ടാം കിക്ക് ഗോളാക്കിയത്.

നേരത്തെ ഷൂട്ടൗട്ടിലെ അഞ്ച് കിക്കുകളില്‍ ഇരുടീമുകളും നാലെണ്ണം വീതം വലയിലെത്തിച്ചതോടെയാണ് സഡന്‍ ഡെത്ത് വേണ്ടിവന്നത്.

90 മിനിറ്റിലും അധികസമയത്തും ഗോള്‍ വീഴാതിരുന്നതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

© 2024 Live Kerala News. All Rights Reserved.