മുഹമ്മദലി കേരളത്തിന് സ്വര്‍ണ്ണമെഡല്‍ നേടിത്തന്നിട്ടുണ്ട്! മന്ത്രി ഇ പി ജയരാജനെ കൊലവിളിച്ച് ട്രോള്‍ മഴ; തിരുവഞ്ചൂര്‍ എത്രയോ ഭേദം

കോഴിക്കോട്: അന്തരിച്ച ബോക്‌സിംഗ് ഇതിഹാസം മുഹമ്മദലിയെ കുറിച്ച് ചാനല്‍ ചര്‍ച്ചയില്‍ തെറ്റായ പരാമര്‍ശം നടത്തി വെട്ടിലായ കായികമന്ത്രിക്ക് സോഷ്യല്‍ മീഡിയയുടെ പരിഹാസം. അന്തരിച്ച മുഹമ്മദ് അലി കേരളത്തിന്റെ അഭിമാന താരമാണെന്നും സ്വര്‍ണമെഡല്‍ നേടിയുണ്ടെന്നുമുളള ഇപി ജയരാജന്റെ അനുശോചന സന്ദേശം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായതോടെ മന്ത്രിയെ കൊന്ന് കൊലവിളിക്കുകയാണ് ട്രോളര്‍മാര്‍. അമേരിക്കയില്‍ വെച്ച് നമ്മുടെ മുഹമ്മദാലി മരിച്ചതായി അറിഞ്ഞു, കേരളത്തിനു വേണ്ടി ഗോള്‍ഡ് മെഡല്‍ നേടിയ മുഹമ്മദ് അലി കേരളത്തിന്റെ കായിക രംഗത്ത് നിരവധി നേട്ടങ്ങള്‍ കൊണ്ട് വന്നു, തുടങ്ങിയ പരാമര്‍ശത്തെ പൊളിച്ചടുക്കി ട്രോളര്‍മാര്‍ രംഗത്ത് വരികയായിരുന്നു. തിരുവഞ്ചൂരൊക്കെ എത്രയോ ഭേദമാണ് തുടങ്ങിയ പരമാര്‍ശങ്ങളോടെയാണ് കായികമന്ത്രിയെ സോഷ്യല്‍മീഡിയ വരേവേല്‍ക്കുന്നത്. കമോണ്‍ ട്രോളേഴ്‌സ് എന്നു പറഞ്ഞ് കസബ എന്ന സിനിമയില്‍ മമ്മൂട്ടി ഇരിക്കുന്ന ചിത്രത്തില്‍ ജയരാജനെ ഒട്ടിച്ചു ചേര്‍ത്തിരിക്കുന്നു ട്രോളന്മാര്‍. ഇത്രയും അറിയില്ലായ്മ ചാനലിലൂടെ വിളിച്ചു പറഞ്ഞ കായിക മന്ത്രിക്കാണ് സോഷ്യല്‍മീഡിയയില്‍ ഇന്നത്തെ പൊങ്കാല. ചാനലുകളിലെ ആക്ഷേപഹാസ്യപരിപാടിക്കാര്‍ക്കും ഇന്നു ചാകരയാണ്.

2

3

© 2024 Live Kerala News. All Rights Reserved.