വെബ് ഡെസ്‌ക്
ഷിയോമി, വണ്‍ പ്‌ളസ്, ഒപ്പോ, വിവോ എന്നീ ചൈനീസ് കമ്പനികള്‍ക്ക് ശേഷം മെയ്‌സു എന്ന ബ്രാന്‍ഡും ഇന്ത്യന്‍ മണ്ണിലത്തെി. ‘എം വണ്‍ നോട്ട്’ എന്ന അഞ്ചര ഇഞ്ച് ഫാബ്ലറ്റുമായാണ് മെയ്‌സു നാട്ടുകാരുടെ മനസ് കീഴടക്കാനത്തെിയത്. 11, 999 രൂപയാണ് വില. ആമസോണ്‍ ഇന്ത്യ വഴിയാണ് വില്‍പന. ഐഫോണ്‍ 5 സിയെപ്പോലെ തോന്നുന്ന ഫോണ്‍ മഞ്ഞ, പച്ച, പിങ്ക്, നീല, വെള്ള നിറങ്ങളിലാണ് ലഭിക്കുക. ഫ്‌ളാഷ് സെയിലിന് പകരം സാധാരണ കച്ചവടത്തിലൂടെ വിപണി പിടിക്കുകയാണ് ലക്ഷ്യം.
ഇരട്ട സിം, 1080×1920 പിക്‌സല്‍ റസലൂഷനുള്ള അഞ്ചര ഇഞ്ച് ഫൂള്‍ എച്ച്.ഡി ഷാര്‍പ് (ഇഗ്‌സോ) ഡിസ്പ്‌ളേ, കോര്‍ണിങ് ഗൊറില്ല ഗ്‌ളാസ് ത്രീ സംരക്ഷണം, 1.7 ജിഗാഹെര്‍ട്‌സ് എട്ടുകോര്‍ മീഡിയടെക് പ്രോസസര്‍, രണ്ട് ജി.ബി റാം, മാലി ടി760 ഗ്രാഫിക്‌സ്, കൂട്ടാനാവാത്ത 16 ജി.ബി ഇന്‍േറണല്‍ മെമ്മറി, ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് അധിഷ്ഠിതമായ Flyme 4 ഓപറേറ്റിങ് സിസ്റ്റം, മഗ്‌നീഷ്യം അലോയ് ശരീരം, ഇരട്ട എല്‍ഇഡി ഫ്‌ളാഷുള്ള 13 മെഗാപിക്‌സല്‍ കാമറ, അഞ്ച് മെഗാപിക്‌സല്‍ മുന്‍കാമറ, ഫോര്‍ജി എല്‍ടിഇ, വൈ ഫൈ, എജിപിഎസ്, ബ്‌ളൂടൂത്ത് 4.0, 145 ഗ്രാം ഭാരം, 3140 എംഎഎച്ച് ബാറ്ററി എന്നിവയാണ് വിശേഷങ്ങള്‍.