ഫ്രാന്‍സിലും ജര്‍മനിയിലും പ്രളയം; ഇരുരാജ്യങ്ങളിലുമായി 17 മരണം; വീഡിയോ കാണാം

നിമോഴ്‌സ്: ഫ്രാന്‍സിലും ജര്‍മനിയിലും വെള്ളപ്പൊക്കം. ജര്‍മനിയില്‍ 8 പേര്‍ മരിച്ചിരിക്കുന്നു. കനത്ത മഴയ്ക്കു മുന്‍പുണ്ടായ കൊടുങ്കാറ്റില്‍ ഫ്രാന്‍സില്‍ 9 പേരാണ് മരിച്ചത്. രാജ്യത്തെ പല മേഖലകളിലും ഫ്രാന്‍സ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളപ്പൊക്കം നേരിടാന്‍ പ്രാദേശിക ഭരണാധികാരികള്‍ക്ക് ധന സഹായം അനുവദിക്കുമെന്ന് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്‍ദ് പറഞ്ഞു.
ആയിരക്കണക്കിനാളുകളാണ് വീടുവിട്ട് പലായനം ചെയ്യുകയാണ്. വെള്ളത്തില്‍ കുടുങ്ങിയവരെ സൈന്യം രക്ഷപ്പെടുത്തുന്നുണ്ട്. എണ്‍പത്താറുകാരിയെ വെള്ളത്തില്‍ മുങ്ങിയ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാരിസില്‍ ഒരു മെട്രോ ലൈന്‍ അടച്ചു. സ്‌കൂളുകള്‍ അടച്ചു. ലോകത്തില്‍ ഏറ്റവും അധികം സഞ്ചാരികളെ ആകര്‍ഷിക്കുന്ന മ്യൂസിയങ്ങളിലൊന്നായ പാരീസിലെ ലോവറി അടച്ചു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടയിലായി.സീന്‍ അടക്കമുള്ള നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. നദീതീരങ്ങളില്‍ താമസിക്കുന്ന ആയിരക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

 

© 2024 Live Kerala News. All Rights Reserved.