പതിനാലാം നിയമസഭ സമ്മേളനത്തിന് തുടക്കമായി; എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നു;സ്പീക്കര്‍ തെരഞ്ഞെടുപ്പ് നാളെ

തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് ആദ്യദിനത്തില്‍. ആദ്യം സത്യപ്രതിജ്ഞ ചെയ്തത് അബ്ദുള്‍ ഹമീദ് മാസ്റ്ററാണ്. പ്രോ ടെം സ്പീക്കര്‍ എസ്. ശര്‍മയാണ് സമ്മേളനം നിയന്ത്രിക്കുന്നത്. പ്രോ ടെം സ്പീക്കര്‍ നേരത്തേ ഗവര്‍ണര്‍ക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു.

സ്പീക്കര്‍ തെരഞ്ഞെടുപ്പ് നാളെ നടക്കും. ഇന്ന് ഉച്ചവരെയാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് പത്രിക സ്വീകരിക്കുക. പി. ശ്രീരാമകൃഷ്ണനെ സ്പീക്കറായി നിയമിക്കാന്‍ ഇടതു മുന്നണി തീരുമാനിച്ചിരുന്നു.യു.ഡി.എഫ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ മാത്രമേ മത്സരമുണ്ടാകൂ. ഇക്കാര്യത്തില്‍ യുഡിഎഫ് ഇന്ന് തീരുമാനമെടുക്കും.

© 2024 Live Kerala News. All Rights Reserved.