ശബരീനാഥന്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: അരുവിപ്പുറ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച കെ എസ് ശബരീനാഥന്‍ എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയില്‍ നടന്ന ചടങ്ങില്‍ സ്‌പീക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. രാവിലെ ഒമ്പതരയോടെയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. അമ്മ പ്രൊഫസര്‍ സുലേഖയ്‌ക്കും സഹോദരനും മറ്റു ബന്ധുക്കള്‍ക്കുമൊപ്പമാണ് ശബരിനാഥന്‍ നിയമസഭയില്‍ എത്തിയത്. പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളും ചടങ്ങ് വീക്ഷിക്കാന്‍ സഭയില്‍ എത്തിയിരുന്നു. സത്യപ്രതിജ്ഞയ്‌ക്കുശേഷം സഭാസമ്മേളനത്തിലും ശബരീനാഥന്‍ പങ്കെടുത്തു.

അരുവിക്കര ഉപതിരഞ്ഞെടുപ്പിലെ ശക്തമായ ത്രികോണ മല്‍സരത്തിനൊടുവില്‍ 10128 വോട്ടുകള്‍ക്കാണ് കെ എസ് ശബരീനാഥന്‍ വിജയിച്ചത്. ശബരീനാഥന്റെ അച്ഛനും നിയമസഭാ സ്‌പീക്കറുമായിരുന്ന ജി കാര്‍ത്തികേയന്‍ അന്തരിച്ചതിനെത്തുടര്‍ന്നാണ് അരുവിക്കരയില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വിജയകുമാര്‍, ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ എന്നിവരെ മറികടന്നാണ് ശബരീനാഥന്‍ ഉജ്ജ്വലവിജയം നേടിയത്.

© 2024 Live Kerala News. All Rights Reserved.