ലോകത്തെ ഏറ്റവും വലിയ ഭൂഗര്‍ഭ റെയില്‍വേ പാത പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു; വീഡിയോ കാണാം

എസ്റ്റ്‌ഫെല്‍ഡ്: ലോകത്തെ ഏറ്റവും വലിയ ഭൂഗര്‍ഭ റെയില്‍വേ പാത പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ഏഴ് ദശാബ്ദങ്ങള്‍ക്കുമുമ്പ് പദ്ധതിയിട്ടതാണ്. ലോകത്തിലെ ഏറ്റവും വലിയ ഭൂഗര്‍ഭ റെയില്‍വേ പാതയുള്ള രാജ്യമെന്ന റെക്കോഡ് സ്വിറ്റ്‌സര്‍ലന്റിന് സ്വന്തമായി. 57 കിലോമീറ്റര്‍ നീളമുള്ള പാത ആല്‍പ്‌സ് പൗര്‍വത നിരകള്‍ക്കടിയിലൂടെയാണ് കടന്ന് പോകുന്നത്. ആല്‍പ്‌സ് താഴ്‌വരയില്‍ നിന്നും ഏസ്റ്റ്‌ഫെല്‍ഡ് വരെയാണ് ടണലിന്റെ ദൈര്‍ഘ്യം.
1947 ല്‍ കാള്‍ എഡ്വേര്‍ഡ് എന്ന സ്വിസ് എഞ്ചിനീയറാണ് ഈ പദ്ധതിയുടെ ആശയം അവതരിപ്പിച്ചത്. എന്നാല്‍ ഇതിന് വേണ്ടി വരുന്ന ചെലവും മറ്റ് കാരണങ്ങളുംകൊണ്ട്് 1999 വരെ പദ്ധതി നീണ്ടു. 1200 കോടി സ്വിസ് ഫ്രാങ്ക് ചെലവഴിച്ച് 17 ല്‍ കൂടുതല്‍ വര്‍ഷമെടുത്താണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. 125 ജീവനക്കാര്‍ തുടര്‍ച്ചയായി 43,800 മണിക്കൂര്‍ മൂന്ന് ഷിഫ്റ്റുകളിലായി തുരങ്കത്തിനുള്ളില്‍ പണിയെടുത്താണ് ട്രാക്ക് നിര്‍മ്മിച്ചത്. ജെര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍, ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സിസ് ഓലാന്ദ്, ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സി എന്നിവരുള്‍പ്പെടുന്ന പ്രമുഖരും സ്വിസ് അധികൃതരും ആദ്യ യാത്രയില്‍ പങ്കെടുത്തു.

 

© 2024 Live Kerala News. All Rights Reserved.