മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പിണാറിയിക്കെതിരെ വിഎസ് സംസ്ഥാന സെക്രട്ടറിയ്ക്ക് കത്തയച്ചു; എല്‍ഡിഎഫ് നിലപാടിന് വിരുദ്ധമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്ന് വിഎസ്

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിഎസ് അച്യുതാനന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബലകൃഷ്ണന് കത്തയച്ചു. പിണറായിയുടെ നിലപാട് പാര്‍ട്ടി നിലപാടിനും എല്‍ഡിഎഫ് നിലപാടിനും വിരുദ്ധമാണെന്നും വിഷയം ചര്‍ച്ച ചെയ്യണമെന്നും വിഎസിന്റെ കത്തിലുണ്ട്. മുല്ലപ്പെരിയാര്‍ ഡാമിന് ബലക്ഷയമില്ലാ എന്നാണ് വിദഗ്ദ സമിതി റിപ്പോര്‍ട്ടിനെ പിന്തുണച്ച് പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. വിദഗ്ദ സമിതി റിപ്പോര്‍ട്ടാണ് ഇപ്പോള്‍ മുന്നിലുള്ളത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇനിയുള്ള ചര്‍ച്ചകള്‍ നടക്കേണ്ടത്. അണക്കെട്ടിന്റെ കാര്യത്തില്‍ തമിഴ്‌നാടുമായി ഉഭയ കക്ഷി ചര്‍ച്ചയാകാമെന്നും മുല്ലപ്പെരിയാറിന്റെ പേരില്‍ അനാവശ്യ വികാരങ്ങള്‍ ഉയര്‍ത്തേണ്ടതില്ലെന്നും പിണറായി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതാണ് വിഎസിനെ ചൊടിപ്പിച്ചത്.

© 2024 Live Kerala News. All Rights Reserved.