മുറ്റത്തേക്ക് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് അമ്മയും മകനും മരിച്ചു; വൈക്കം ഇത്തിപ്പുഴയിലാണ് ദാരുണ അപകടമുണ്ടായത്

വൈക്കം: മുറ്റത്തേക്ക് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് അമ്മയും മകനും മരിച്ചു. ഇത്തിപ്പുഴ സ്വദേശി രാധ (45), മകന്‍ സുബിന്‍ (22) എന്നിവരാണ് മരിച്ചത്. രാവിലെ 6.45ഓടെ വൈക്കം ഇത്തിപ്പുഴയിലാണ് ദാരുണ അപകടമുണ്ടായത്. വീടിന് മുറ്റത്തു നിന്ന് പല്ല് തേക്കുകയായിരുന്ന രാധയുടെ ദേഹത്ത് വൈദ്യുതി കമ്പി പൊട്ടി വീഴുകയായിരുന്നു. അമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മകന് ഷോക്കേറ്റത്. മരച്ചില്ല തട്ടിയതാവാം വൈദ്യുതി കമ്പി പൊട്ടി വീഴാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകാനുള്ള നടപടി സ്വീകരിച്ചതായി പൊലീസ് അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.