സിബിഎസ്ഇ ഫലം പ്രഖ്യാപിച്ചു; 83 ശതമാനം വിജയം; ഏറ്റവും കൂടുതല്‍ തിരുവനന്തപുരം റീജണില്‍

ന്യൂഡല്‍ഹി: സിബിഎസ്ഇ 12ാം ക്ലാസ് ഫലം പ്രഖ്യാപിച്ചപ്പോള്‍ 83.05 ആണ് വിജശതമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2.38 ശതമാനം വര്‍ധിച്ചു. 88.58 ആണ് പെണ്‍കുട്ടികളുടെ വിജയശതമാനം. ആണ്‍കുട്ടികളുടേത് 78.85 ശതമാനവും.
10 റീജണുകളിലേയും ഫലം പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം റീജണിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം. 97.61%. www.results.nic.in,www.cbseresults.nic.in and www.cbse.nic.in. എന്നീ വെബ്‌സൈറ്റുകളില്‍ നിന്നും ഫലമറിയാം.
www.digilocker.gov.in.ല്‍നിന്നു മാര്‍ക്ക് ഷീറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ഇതിനുള്ള അക്കൗണ്ട് വിവരങ്ങള്‍ എസ്എംഎസ് വഴി നല്‍കും. ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ് ആയ DigiResults വഴിയും ഫലമറിയാം.
മാര്‍ച്ച് ഒന്നിന് ആരംഭിച്ച പരീക്ഷ ഏപ്രില്‍ 22നാണ് അവസാനിച്ചത്. ഈ വര്‍ഷം 10,67,900 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഭിന്നശേഷിക്കാരായ 1,921 വിദ്യാര്‍ഥികളും പരീക്ഷയെഴുതിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.