വീണാജോര്‍ജ്ജിന്റെ വിജയത്തില്‍ അവകാശവാദവുമായി ഓര്‍ത്ത്‌ഡോക്‌സ് സഭ; എല്‍ഡിഎഫ് ക്യാമ്പുകളില്‍ അതൃപ്തി; സിപിഎം നേതാക്കളെപ്പോലും അവഗണിച്ച് വീണ ആദ്യം പോയത് സഭാധ്യക്ഷന്‍മാരെ കാണാന്‍

കൊച്ചി: പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച മാധ്യമ പ്രവര്‍ത്തക വീണാ ജോര്‍ജിന്റെ വിജയത്തില്‍ അവകാശവാദവുമായി ഓര്‍ത്തഡോക്സ് സഭ. ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്സ് ഹെറാള്‍ഡ് എന്ന സഭാ വെബ്സൈറ്റില്‍ ഫാ. ഷെബലി എഴുതിയ ലേഖനത്തിലാണ് വീണയുടെ വിജയം സഭയുടെ മാത്രമായി അവകാശപ്പെടുന്നത്. കക്ഷി രാഷ്ട്രീയങ്ങള്‍ മറന്ന് സഭാദ്ധ്യക്ഷന്റെ ആഹ്വാനം ശ്രവിച്ച് പ്രവര്‍ത്തിച്ച പത്തനംതിട്ടയിലെ യുവജന പ്രസ്ഥാനത്തിന്റെ കൂട്ടായ്മയുടെ വിജയമാണെന്നും ലേഖനത്തില്‍ പറയുന്നു. വിജയിച്ച് പരുമല സെമിനാരിയിലെത്തി സഭാദ്ധ്യക്ഷന്‍മാരെ കാണുന്ന വീണയുടെ ചിത്രവും ഓര്‍ത്തഡോക്സ് ചര്‍ച്ച് എന്ന സൈറ്റിലൂടെ പ്രചരിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായി ആഞ്ഞടിക്കാനും സഭാ മക്കളുടെ വോട്ടിനെ വീണയുടെ വിജയത്തിലെത്തിക്കാന്‍ സഭാ യുവജന പ്രസ്ഥാനത്തിനു സാധിച്ചു. അതേസമയം ഇക്കാര്യത്തില്‍ വീണാജോര്‍ജ്ജ് നിലപാട് വ്യക്തമാക്കാത്തതരില്‍ എല്‍ഡിഎഫിലും സിപിഎമ്മിലും ഒരുപോലെ അതൃപ്തി പുകയുന്നുണ്ട്. ഫലമറിഞ്ഞതും ഇടതുനേതാക്കളെപ്പോലും കാണാതെ സഭാനേതാക്കളെ കാണാന്‍പോയത് വീണയ്‌ക്കെതിരെ ഒരു വിഭാഗം രംഗത്ത് വരാന്‍ കാരണമായിട്ടുണ്ട്. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ചിട്ടും സഭയുടെ വിജയവകാശമാണ് സിപിഎമ്മിനെ ചൊടിപ്പിക്കുന്നത്. സഭാധ്യക്ഷന്റെം ആഹ്വാനപ്രകാരം യുവജനങ്ങള്‍ പ്രവര്‍ത്തിച്ചത്‌കൊണ്ടാണ് വീണ ജയിച്ചതെന്ന ഫാ. ഷെബലിയുടെ ലേഖനത്തിനെതിരെ പാര്‍ട്ടി രംഗത്ത് വന്നേക്കുമെന്നാണ് വിവരം.

vee

© 2024 Live Kerala News. All Rights Reserved.