ധര്‍മ്മടത്ത് പിണറായി വിജയന്റെ ലീഡ് 19000 കടന്നു;യുഡിഎഫ് സ്ഥാനാര്‍ത്ഥി മമ്പറം ദിവാകരന്‍ പിറകില്‍

കണ്ണൂര്‍: ധര്‍മ്മടം മണ്ഡലത്തില്‍ സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്റെ ലീഡ് 19000 കടന്നു. 19129 വോട്ടിനാണ് പിണറായി ലീഡ് തുടരുന്നത്. 55302 വോട്ടാണ് പിണറായിയ്ക്ക് ലഭിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മമ്പറം ദിവാകരന് 36173 വോട്ടാണ് ലഭിച്ചത്. നീണ്ട 16 വര്‍ഷത്തിനുശേഷം സിപിഎം. സംസ്ഥാന സെക്രട്ടറി പദവിയില്‍നിന്നു പടിയിറങ്ങിയ പിണറായി പാര്‍ലമെന്ററി രംഗത്തേക്ക് മടങ്ങിവരുന്നതു കേരളരാഷ്ട്രീയം ഏറെ ആകാംക്ഷയോടെയാണ് നോക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകൃതമായ പാറപ്രം ഉള്‍പ്പെട്ട മണ്ഡലമാണു ധര്‍മ്മടം. പിണറായി വിജയന്റെ വീടും ഈ മണ്ഡലത്തിലാണ്. മമ്പറം ദിവാകരനും ഇതേ നാട്ടുകാരന്‍ തന്നെയാണ്. ഒരേ നാട്ടുകാര്‍ തമ്മിലുള്ള ഏറ്റുമുട്ടലിനാണ് ഇത്തവണ ധര്‍മടം സാക്ഷ്യംവഹിച്ചത്.

© 2024 Live Kerala News. All Rights Reserved.