കൂത്തുപറമ്പില്‍ ബൂത്തിനുള്ളില്‍ കുഴഞ്ഞുവീണ് വോട്ടര്‍ മരിച്ചു; വോട്ടെടുപ്പ് ദിനത്തില്‍ സംസ്ഥാനത്ത് മൂന്ന് മരണം

കണ്ണൂര്‍ :കൂത്തുപറമ്പില്‍ ബൂത്തിനുള്ളില്‍ കുഴഞ്ഞുവീണ് വോട്ടര്‍ മരിച്ചു. ഒല്ലൂര്‍ക്കര 130 ബൂത്തില്‍ ബാലന്‍(58) ആണ് മരിച്ചത്. ഇടുക്കിയിലും ഒരാള്‍ മരിച്ചു. ഇടുക്കി അമ്പലമേട് സ്വദേശി രാമകൃഷ്ണന്‍ (60) ആണ് മരിച്ചത്. ഇദ്ദേഹം വോട്ട് ചെയ്ത് മടങ്ങവെ നെഞ്ചു വേദന അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഇടുക്കി പുറ്റടിയിലെ 149 ആം ബൂത്തിലെ വോട്ടറാണ് മരിച്ച രാമകൃഷ്ണന്‍. കോഴിക്കോട് പേരാമ്പ്രയില്‍ നിന്നും ബൂത്തില്‍ കുഴഞ്ഞ് വീണ് ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. പേരാമ്പ്ര സികെജി ബൂത്തില്‍ കുഞ്ഞഹമ്മദ് ഹാജിയാണ് മരിച്ചത്.

© 2024 Live Kerala News. All Rights Reserved.