കന്നിവോട്ട് രേഖപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍; ഷൂട്ടിംഗിന് അവധി കൊടുത്ത് കാവ്യമാധവന്‍ വോട്ട് ചെയ്യാനെത്തി

കൊച്ചി: കേരളത്തിലെ തന്റെ ആദ്യത്തെ വോട്ട് രേഖപ്പെടുത്തി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. രാവിലെ 7.30യോടെ തന്നെ പനമ്പിള്ളി നഗറിലെ പോളിംഗ് ബൂത്തിലെത്തിയ താരം ക്യൂ നിന്ന് വോട്ട് ചെയ്ത് മടങ്ങി. വോട്ട് ചെയ്യുക എന്നത് നമ്മുടെ അവകാശവും ഉത്തരവാദിത്തവുമാണെന്ന് ദുല്‍ഖര്‍ ഓര്‍മ്മിപ്പിച്ചു.ദുല്‍ഖര്‍ വോട്ട് ചെയ്ത് മടങ്ങിയതിന് ശേഷമാണ് നടന്‍ മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയത്.
നടി കാവ്യാ മാധവനും ഇന്ന് രാവിലെയോടെ തന്നെ വോട്ട് ചെയ്യാനെത്തിയിരുന്നു. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നാണ് കാവ്യ വോട്ട് ചെയ്യാനെത്തിയത്.യുവജനങ്ങളെല്ലാം വോട്ട് ചെയ്യണമെന്ന് കാവ്യ പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.