തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഗവര്‍ണര്‍ പി.സദാശിവം വോട്ട് ചെയ്തു. വോട്ടവകാശമുള്ള എല്ലാ പൗരന്മാരും വോട്ട് ചെയ്യണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. നൂറു ശതമാനം പോളിംഗ് ആണ് താന്‍ ആഗ്രഹിക്കുന്നത്. സംസ്ഥാനത്തിന്റെ പ്രഥമ പൗരനെന്ന നിലയില്‍ താന്‍ കടമ നിര്‍വഹിച്ച് മാതൃക കാട്ടി. എല്ലാവരും വോട്ട് ചെയ്താന്‍ മാത്രമേ ജനാധിപത്യം ശക്തിപ്പെടൂവെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തിലാണ് ഗവര്‍ണര്‍ക്കും ഭാര്യക്കും വോട്ടുള്ളത്. ജവഹര്‍ നഗര്‍ എല്‍.പി.സ്‌കൂളില്‍ ഭാര്യ സരസ്വതിക്കൊപ്പം എത്തിയാണ് ഗവര്‍ണര്‍ വോട്ട് രേഖപ്പെടുത്തിയത്.