സുരേഷ് റെയ്‌ന പെണ്‍കുഞ്ഞിന്റെ അച്ഛനായി; ശ്രേയാന്‍ഷി റെയ്‌ന എന്ന് കുഞ്ഞിന് പേരിട്ടു

ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയുടെ ഭാര്യ പ്രിയങ്ക പെണ്‍കുഞ്ഞിന് ജന്‍മം നല്‍കി. ശ്രേയാന്‍ഷി റെയ്‌ന എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹശേഷം റെയ്‌നയും കുടുംബവും നെതര്‍ലാന്‍ഡ്‌സിലാണ് താമസം. ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസമാണ് റെയ്‌ന ഭാര്യയുടെ പ്രസവശുശ്രൂഷകള്‍ക്കായി നെതര്‍ലാന്റ്‌സിലേക്ക് പോയത്. 2015 ഏപ്രില്‍ മൂന്നിനായിരുന്നു റെയ്‌നയുടേയും പ്രിയങ്കയുടേയും വിവാഹം. റെയ്‌നയുടെ ബാല്യകാലസഖിയും നെതര്‍ലാന്റ്‌സിലെ ബാങ്കില്‍ ഉദ്യോഗസ്ഥയുമാണ് പ്രിയങ്ക. ഐപിഎല്‍ ഗുജറാത്ത് ലയണ്‍സിന്റെ ക്യാപ്റ്റനാണ് റെയ്‌ന. ഐപിഎല്ലില്‍ ഒരു മത്സരം പോലും നഷ്ടമാകാതെ കളിച്ചുവെന്ന റെക്കോര്‍ഡ് ഇന്നലെ നടന്ന മത്സരത്തില്‍ നിന്നും പിന്‍മാറിയതോടെ റെയ്‌നക്ക് നഷ്ടമായി.

© 2025 Live Kerala News. All Rights Reserved.