കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ ഗര്‍ഭിണി മരിച്ചു; പ്രസവവാര്‍ഡില്‍ ഡോക്ടറുടെ ശ്രദ്ധകുറവ് മൂലമാണ് മരണം

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ മതിയായ ചികിത്സ കിട്ടാതെ ഗര്‍ഭിണി മരിച്ചതായി പരാതി. കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി ബൈജുവിന്റെ ഭാര്യ സഹിത(30) ആണ് മരിച്ചത്. താലൂക്ക് ആശുപത്രിയിലെ പ്രസവവാര്‍ഡിലാണ് സഹിത മരിച്ചത്. സഹിതയെ പ്രസവവാര്‍ഡിലാക്കിയ ശേഷം ഡോക്ടര്‍ പുറത്തിറങ്ങി പോയതായി ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതിനുശേഷം വായില്‍ നിന്ന് നുരയും പതയും വന്നപ്പോള്‍ നോക്കാന്‍ ഡോക്ടര്‍ ഇല്ലായിരുന്നെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഇതാണ് യുവതി മരിക്കാനുണ്ടായ കാരണം.

© 2024 Live Kerala News. All Rights Reserved.