കേരളം കൊട്ടിയിറങ്ങി; നാളെ നിശബ്ദപ്രചാരണം; തിരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിലേക്ക്; അക്രമസാധ്യത കണക്കിലെടുത്ത് വന്‍ സുരക്ഷ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെം പരസ്യപ്രചാരണത്തിന് കലാശക്കൊട്ട്‌. തിരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിലേക്കാണ് നീങ്ങുതന്നത്. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. വോട്ടുകള്‍ അവസാനമായി ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. കൊട്ടിക്കലാശത്തിനിടെ ചില മണ്ഡലങ്ങളില്‍ അക്രമത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സുരക്ഷ ശക്തമാക്കി. പ്രകടനങ്ങള്‍ സമാധാനപരമാണെന്ന് ഉറപ്പാക്കാന്‍ രാഷ്ട്രീയ കക്ഷികളുടെ സഹകരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഭ്യര്‍ത്ഥിച്ചു. കര്‍ശന മുന്‍ കരുതല്‍ നടപടി കൈക്കൊള്ളാന്‍ പോലീസിനു കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരസ്യ പ്രചാരണ സമയപരിധിക്കു ശേഷം ദൃശ്യമാധ്യമങ്ങളില്‍ പ്രചാരണ സ്വഭാവമുളള പരിപാടികളുടെ സംപ്രേഷണത്തിനും വിലക്കുണ്ട്.
സോളാര്‍, ബാര്‍കോഴ, മദ്യനിരോധനം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ പ്രചാരണത്തിന് കൊഴുപ്പേകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൊമാലിയ പരാമര്‍ശമാണ് എടുത്തുപറയേണ്ട ഒന്ന്. ഇതിന്റെ പേരില്‍ ബിജെപിക്ക് പലകോണുകളില്‍ നിന്നും വിമര്‍ശനങ്ങളേറ്റുവാങ്ങേണ്ടിവന്നു. ഇതിനിടെ സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിതാ നായര്‍ ഡിജിറ്റല്‍ തെളിവുകള്‍ കൈമാറിയതും തെരഞ്ഞെടുപ്പുമായി കൂട്ടിക്കുഴച്ചു. പത്തനാപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഗണേഷ് കുണാറിന് വേണ്ടി നടന്‍ മോഹന്‍ലാല്‍ പ്രചാരണത്തിനെത്തിയതും വിവാദങ്ങള്‍ക്കിടയാക്കി. സോഷ്യല്‍ മീഡിയകളുടെ സാന്നിദ്ധ്യവും ഇത്തവണത്തെ പ്രചാരണത്തില്‍ നിറഞ്ഞുകണ്ടു. ജനങ്ങള്‍ അവരുടെ അഭിപ്രായങ്ങള്‍ ഏറ്റവും കൂടുതല്‍ പങ്കുവെച്ചും ആശയവിനിമയം നടത്തിയതും സോഷ്യല്‍ മീഡിയയിലൂടെത്തന്നെയായിരുന്നു.

© 2024 Live Kerala News. All Rights Reserved.