വിഎസിന്റെ പരസ്യ പ്രസ്താവന വിലക്കണമെന്ന മുഖ്യമന്ത്രിയുടെ ഉപഹര്‍ജി കോടതി തള്ളി; മാനനഷ്ടക്കേസിന്‍ അഭിപ്രായം പിന്നീടെന്ന് കോടതി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ പരസ്യ പ്രസ്താവന വിലക്കണമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഉപഹര്‍ജി കോടതി തള്ളി. തനിക്കെതിരെ 31 കേസുകളുണ്ടെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിഎസ് ആരോപിച്ചതിനെതിരെ ഉമ്മന്‍ചാണ്ടി സമര്‍പിച്ച ഹര്‍ജിയില്‍ തിരുവനന്തപുരം അഡീഷണല്‍ ജില്ലാ കോടതിയാണ് വിധി പറഞ്ഞത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ എഫ്.ഐ.ആറോ അഴിമതിക്കേസോ ഉണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് വി.എസ് ഇന്ന് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. മാനനഷ്ട കേസ് നിലനില്‍ക്കുമോ, ഇല്ലയോ എന്ന കാര്യം ഇപ്പോള്‍ പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി.

തനിക്കെതിരെ 31 കേസുകളുണ്ടെന്ന വിഎസിന്റെ ആരോപണത്തിനെതിരെ ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച മാനഷ്ടക്കേസിലെ വാദത്തിനിടെ ആരോപണം വിഎസ് നിഷേധിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിക്കെതിരെ കേസുകളുണ്ടെങ്കില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ വെല്ലുവിളിച്ചപ്പോഴാണ് വിഎസിന്റെ അഭിഭാഷകന്‍ നിലപാട് മാറ്റിയത്. സത്യവിരുദ്ധവും ആധികാരിക രേഖകളുടെ പിന്‍ബലമില്ലാത്തതുമായ വിഎസിന്റെ പരസ്യ പ്രസ്താവന വിലക്കണമെന്നാണ് മുഖ്യമന്ത്രിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ഇന്നലെ കോടതിയില്‍ ആവശ്യപ്പെട്ടത്.

© 2024 Live Kerala News. All Rights Reserved.