പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കനത്ത തിരിച്ചടി; ആരെയും കുറ്റവിമുക്തരാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കനത്ത തിരിച്ചടി നല്‍കികൊണ്ട് സുപ്രീംകോടതി വിധി. ആരെയും കുറ്റവിമുക്തരാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. കേസില്‍ വിചാരണ മുന്നോട്ട് പോകട്ടെയെന്നും സുപ്രീംകോടതി. ജിജി തോംസണ്‍, പി.ജെ തോമസ്, ടി.എച്ച് മുസ്തഫ എന്നിവര്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അഭിഭാഷകനെ സുപ്രീംകോടതി വിമര്‍ശിച്ചു. സര്‍ക്കാര്‍ അഭിഭാഷകന്‍ കേസില്‍ കോടതിയെ തെറ്റിധരിപ്പിച്ചു. റിവ്യൂ ഹര്‍ജി ഹൈക്കോടതിയിലാണെന്ന് പറഞ്ഞത് തെറ്റ്.

© 2024 Live Kerala News. All Rights Reserved.