തിരുവനന്തപുരത്ത് മൂന്നംഗ സംഘം വീട്ടില്‍ കയറി പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; സഹോദരി ഒച്ചവെച്ചതോടെ സംഘം കടന്നുകളഞ്ഞു

തിരുവനന്തപുരം: കണിയാപുരത്ത് മൂന്നംഗ സംഘം വീട്ടില്‍ കയറി പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു.ബൈക്കിലെത്തിയ സംഘം വാതില്‍ തള്ളിത്തുറന്ന് അകത്തുകയറുകയും മുറിയിലുണ്ടായിരുന്ന പെണ്‍കുട്ടിയുടെ വയറ്റില്‍ കുത്തുകയുമായിരുന്നു. ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്ന പെണ്‍കുട്ടിയുടെ സഹോദരി ഒച്ചവെച്ചതോടെ സംഘം കടന്നുകളഞ്ഞു. അന്വേഷണത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പെരുമാതുറ സ്വദേശികളാണ് അറസ്റ്റിലായത്. മുമ്പും ഇവര്‍ നിരവധി മോഷണം നടത്തിയതായും സമ്മതിച്ചിട്ടുണ്ട്. മോഷണ ശ്രമത്തിനിടെയാണ് ആക്രമണമെന്നും ഇവര്‍ കഞ്ചാവ് ലഹരിയിലായിരുന്നെന്നുമാണ് പൊലീസ് പറയുന്നത്.

© 2025 Live Kerala News. All Rights Reserved.