എ കെ സാജനെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍തിരിപ്പിക്കാനുള്ള എംകെ മുനീറിന്റെ ശ്രമം പൊളിഞ്ഞു; ഇന്ത്യാവിഷന്‍ ജീവനക്കാരെ അനുനയിപ്പിക്കാനുള്ള യോഗം പ്രഹസനം

കൊച്ചി; ഇന്ത്യാവിഷന്‍ ജീവനക്കാരുടെ ആറുമാസത്തോളം ശമ്പളം  നല്‍കാത്തതില്‍ പ്രതിഷേധിച്ച് മന്ത്രി എം കെ മുനീര്‍ മത്സരിക്കുന്ന കോഴിക്കോട് സൗത്തില്‍ എകെ സാജന്‍ സ്ഥാനാര്‍ത്ഥിയായിരുന്നു. ഇന്ത്യാവിഷന്‍ ജീവനക്കാരുടെ പ്രതിനിധിയായി ചാനലില്‍ ഡ്രൈവറായിരുന്ന എകെ സാജന്‍ ജീവനക്കാരുടെ പിന്‍തുണയോടെയാണ് മത്സരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ വന്‍ പിന്‍തുണയായപ്പോള്‍ ജീവനക്കാരുടെ പ്രതിഷേധം പൊളിക്കാനാണ് ഇന്ത്യാവിഷന്‍ മാനേജ്‌മന്റ്‌  കലൂര്‍ റണ്‍വാള്‍ സെന്ററില്‍ യോഗം വിളിച്ചത്. എന്നാല്‍ ഇന്ത്യാവിഷന്റെ പതിവ് പല്ലവിയായ ശമ്പളത്തിന്റെ കാര്യത്തിലും ചാനല്‍ തിരിച്ചുവരുന്നതിന്റെ കാര്യത്തിലും ജീവനക്കാര്‍ക്ക് ഒരു ഉറപ്പും നല്‍ക്കാന്‍ റെസിഡന്റ് ഡയറക്ടര്‍ ജമാലുദ്ദീന്‍ ഫാറൂഖിക്ക് കഴിഞ്ഞില്ല. എന്നാല്‍ ജീവനക്കാരുടെ ശമ്പളം ഉടന്‍ നല്‍കുമെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു. ഒരു മാസത്തെ ശമ്പളം തരുമോയെന്ന് ജീവനക്കാര്‍ ചോദിച്ചത്തിന് കൃത്യമായ മറുപടി നല്‍കാന്‍ മേനേജ്‌മെന്റിന് കഴിഞ്ഞില്ല.

© 2024 Live Kerala News. All Rights Reserved.