ഒരു രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍; ഗ്യാലക്‌സി നോട്ട് 5 അല്ലെങ്കില്‍ ഗ്യാലക്‌സി എസ്6 ഫോണുകള്‍; മെയ് 15ന് ഓഫര്‍ അവസാനിക്കും

ന്യൂഡല്‍ഹി: ഒരു രൂപയ്ക്ക് സാംസങ് സ്മാര്‍ട്ട് ഫോണ്‍. വിപണിയിലെ പുതിയ മോഡലുകളായ 42,900 രൂപ വിലമതിക്കുന്ന ഗ്യാലക്‌സി നോട്ട് 5 അല്ലെങ്കില്‍ 33,900 രൂപ വിലമതിക്കുന്ന ഗ്യാലക്‌സി എസ്6 എന്നീ ഫോണുകളാണ് ലഭിക്കുന്നത്. മേയ്ക്ക് ഇന്‍ ഇന്ത്യ വാരഘോഷത്തിന്റെ ഭാഗമായാണ് ഉപഭോക്താക്കള്‍ക്ക് ഒരു രൂപയ്ക്ക് ഫോണ്‍ ഓഫര്‍ സാംസങ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ 29ന് ആരംഭിച്ച ഓഫര്‍ മെയ് 15ന് അവസാനിക്കും.

ഒരു രൂപയ്ക്ക് ഇഷ്ട മോഡല്‍ സ്വന്തമാക്കുന്നവര്‍ക്ക് ബാക്കി തുക പത്ത് തുല്യ തവണകളായി അടയ്ക്കാം. സാംസങ് ബജാജ് ഫിന്‍സെര്‍വ്, ക്യാപിറ്റല്‍ ഫസ്റ്റ് എന്നീ ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് അവസരമൊരുക്കിയിരിക്കുന്നത്. മേയ്ക്ക് ഫോര്‍ ഇന്ത്യ വാരാഘോഷത്തിന്റെ ഭാഗമായി ഗ്യാലക്‌സി ഗ്രാന്‍ഡ് പ്രൈം 4ജി, എ7, എ5 എന്നീ മോഡലുകള്‍ക്ക് യഥാക്രമം 8250, 29,900, 24,900 രൂപയ്ക്ക് സ്വന്തമാക്കാം. ഒരു രൂപ ഓഫര്‍ സ്മാര്‍ട് ഫോണില്‍ മാത്രം ഒതുക്കാന്‍ സാംസങ് ആഗ്രഹിക്കുന്നില്ല. ടി.വി, എ.സി, മൈക്രോവേവ് അവന്‍ എന്നീ ഗ്രഹോപകരണങ്ങള്‍ക്കും സാംസങ് ഓഫര്‍ ഒരുക്കിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.