നഗ്‌ന റെസ്‌റ്റോറന്റില്‍ വസ്ത്രം ധരിച്ചും ധരിക്കാതെയും പ്രവേശനം; സാമൂഹ്യ സൈറ്റുകള്‍ക്ക് നിരോധനം;പ്രകൃതിദത്തമായ സൗകര്യങ്ങളും വിഭവങ്ങളും ലഭ്യമാക്കുന്നു

ലണ്ടന്‍:വേനല്‍ക്കാലത്തെ അതിജീവിക്കാന്‍ വേണ്ടി ദിനം പ്രതി നഗ്‌ന റെസ്‌റ്റോറന്റില്‍ തിരക്ക് വര്‍ധിച്ചുവരികയാണ്. വസ്ത്രം ധരിച്ചും ധരിക്കാതെയും റെസ്റ്റോറന്റില്‍ പ്രവേശനം സാധ്യമാണ്. വസ്ത്രം ധരിച്ചെത്തുന്നവര്‍ക്ക് അത് മാറാനുള്ള പ്രത്യേക മുറിയും ഉണ്ടാകും. മായം കലരാത്ത പുതിയ ഭക്ഷണമാകും ലഭിക്കുകയെന്ന് റെസ്റ്റോറന്റിന്റെ വെബ്‌സൈറ്റില്‍ പറയുന്നു. പ്രകൃതിദത്തമെന്നാണ് ബുന്യാദി എന്ന ഹിന്ദി പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതുകൊണ്ടുതന്നെ തീര്‍ത്തും പ്രകൃതിദത്തമായ വസ്തുക്കളാണ് റെസ്റ്റോറന്റില്‍ ഉപയോഗിക്കുന്നതെന്നും വെബ്‌സൈറ്റില്‍ പറയുന്നു.സാമൂഹ്യസൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോട്ടോഗ്രാഫി കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

റെസ്റ്റോറന്റ് സന്ദര്‍ശിച്ചവര്‍ തന്നെ ആയിരക്കണക്കിനാണ്. പോരാത്തതിന് പ്രവേശനം ലഭിക്കാതെ വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്ളതോ മുപ്പതിനായിരത്തിലധികം ആളുകളും. റെസ്‌റ്റോറന്റിന് ഇനി ബാക്കിയുള്ളതോ മൂന്നു മാസം കൂടിയാണ്. ഒരാഴ്ചത്തെ ഇടവേളയ്ക്കുള്ളിലാണ് ഈ വര്‍ധന എന്നതു ശ്രദ്ധേയമാണ്. കഴിഞ്ഞയാഴ്ച ഇത് 5000 ആയിരുന്നു. ഒരു സമയം 42 പേര്‍ക്ക് മാത്രം പ്രവേശിക്കാവുന്ന റസ്‌റ്റോറന്റ് കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ അനേകര്‍ക്ക് നിരാശപ്പെടേണ്ടി വരും. ബ്രേക്കിംഗ് ബാഡ് എന്ന പേരില്‍ കോക്ക്‌ടെയില്‍ ബാര്‍ ആരംഭിച്ച ലോലിപോപ്പിന്റെ ആശയമാണ് പുതിയ നഗ്‌ന റെസ്റ്റോറന്റും. വേനല്‍ക്കാലത്തു നിന്നും രക്ഷ നേടുകയും നല്ല ഭക്ഷണം ലഭ്യമാക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് സ്ഥാപകന്‍ സെബ് ല്യാല്‍ പറയുന്നു.

© 2024 Live Kerala News. All Rights Reserved.