നാമനിര്‍ദേശപത്രികയുടെ സൂക്ഷ്മപരിശോധന ഇന്ന്; പിന്‍വലിക്കാനുള്ള അവസാന ദിനം മെയ് 2 വരെ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മപരിശോധന ഇന്നു നടക്കും. മെയ് 2 തിങ്കളാഴ്ച വരെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ സാവകാശമുണ്ട്.മെയ് രണ്ടിനു തന്നെയാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം അനുവദിക്കുന്നതും. സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് ഇതുവരെ ചിഹ്നം അനുവദിച്ചിട്ടില്ല. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം മാത്രമേ ചിഹ്നം അനുവദിക്കാറുള്ളു.ഇതുവരെ പത്രിക നല്‍കിയത് 1,647 പേരാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്ത്രരമന്ത്രി രമേശ് ചെന്നിത്തല, മന്ത്രി വി.എസ്.ശിവകുമാര്‍, ഒ. രാജഗോപാല്‍, തുടങ്ങിയ പ്രമുഖര്‍ ഇന്നാലെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു.

22ആം തീയ്യതി മുതല്‍ ആരംഭിച്ച നാമനിര്‍ദേശ പത്രികാസമര്‍പ്പണത്തിനാണ് ഇന്നലെ സമാപനമായത്. 140 മണ്ഡലങ്ങളിലായി ഇന്നലെ വരെ 912 പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ ഇന്നലെ പാമ്പാടി ബ്ലോക്ക് ഓഫീസിലെത്തിയാണ് ഉമ്മന്‍ചാണ്ടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും യുഡിഎഫിന് കേരളത്തിലെ ജനങ്ങള്‍ക്ക് ഒരവസരംകൂടി നല്‍കുമെന്ന് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.