ജയ്പൂര്‍: ജയ്പൂര്‍ ആസ്ഥാനമായുള്ള ഡോക്കോസ് മള്‍ട്ടിമീഡിയ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് 888 രൂപയ്ക്ക് നാലിഞ്ചിലുള്ള സ്മാര്‍ട്‌ഫോണ്‍ വാഗ്ദാനം ചെയ്യുന്നത്. ഇന്ന് വരെ ബുക്കിംഗ് സ്വീകരിക്കുന്ന ഫോണുകള്‍ മേയ് രണ്ടുമുതല്‍ വിതരണം ചെയ്തു തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നാലിഞ്ച് ഐപിഎസ് ഡിസ്‌പ്ലേയാണു ഫോണിലുണ്ടാവുക. 1.3 ജിഗാഹെര്‍ട്‌സിന്റെ ഡുവല്‍ കോര്‍ കോര്‍ടെക്‌സ് എ7 ചിപ് സെറ്റ് പ്രൊസസര്‍,1 ജിബി റാം,4 ജിബി ഇന്റേണല്‍ മെമ്മറി എന്നിവയാണ് ഫോണിലുണ്ടാവുക. ശേഖരണശേഷി 32 ജിബി വരെ വര്‍ധിപ്പിക്കാനാവും. 3ജി കണക്ടിവിറ്റിയുള്ള ഡുവല്‍ സിംഫോണാണിത്. രണ്ടു മെഗാപിക്‌സലിന്റെ പ്രധാനകാമറയും. 3 മെഗാപിക്‌സലിന്റെ വിജിഎ മുന്‍ കാമറയുമായി ഫോണിലുണ്ടാവുക. ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റായിരിക്കും ഓപ്പറേറ്റിംഗ് സിസ്റ്റം.
http://www.docoss.com/book.php എന്ന വെബ്‌സൈറ്റില്‍ ഫോണ്‍ ബുക്ക് ചെയ്യാം. ബുക്കിംഗ് പൂര്‍ത്തിയായാല്‍ എസ്എംഎസായി സന്ദേശം ലഭിക്കും.