കുവൈത്ത്: രഹസ്യ വിവരത്തെ തുടര്‍ന്ന് കുവൈത്ത് പൊലീസ് നടത്തിയ റെയിഡില്‍ മലയാളി യുവതികളടക്കം എട്ടു പേര്‍ അറസ്റ്റില്‍. പൊലീസ് വരുമ്പോള്‍ പൂര്‍ണ്ണ നഗ്‌നരായ മൂന്ന് മലയാളി യുവതികളും അഞ്ച് പുരുഷന്മാരും ആണ് ഉണ്ടായിരുന്നത്. ജലീബ് അല്‍ ശുവൈക്കില്‍ മലയാളി സംഘം അനാശാസ്യ പ്രവര്‍ത്തനം നടത്തുന്നുവെന്ന സന്ദേശത്തെ തുടര്‍ന്നാണ് പൊലീസ് റെയിഡിനെത്തിയത്. അന്യേഷണത്തില്‍ സംഘത്തിന് മലയാളത്തിലെ ഒരു പ്രമുഖ യുവനടിയുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും എല്ലാവരെയും പൊലീസ് പിടികൂടി. വേശ്യാലയങ്ങള്‍ നിയമവിരുദ്ദമായ കുവൈത്തില്‍ വ്യാപകമായി അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.