എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 96.59 വിജയശതമാനം; കൂടുതല്‍ വിജയം പത്തനംതിട്ടയില്‍; കുറവ് വയനാട്ടില്‍

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 96.59 ശതമാനം വിജയം. 4.7 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയിരുന്നത്. ഏറ്റവും കൂടുതല്‍ വിജയ ശതമാനം പത്തനംതിട്ട ജില്ലയില്‍. വയനാട് ജില്ലയിലാണ് വിജയശതമാനം കുറവ്. കഴിഞ്ഞ വര്‍ഷം 98.57 ശതമാനമായിരുന്നു വിജയം. വിജയശതമാനത്തില്‍ ശക്തമായ പ്രതിഷേധമുണ്ടായതിനെ തുടര്‍ന്ന് ഇത്തവണ മൂല്യനിര്‍ണയും കൂടുതല്‍ കര്‍ശനമാക്കിയിരുന്നു. ആര്‍ക്കും മോഡറേഷന്‍ നല്‍കേണ്ടെന്നും തീരുമാനിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം എല്ലാവര്‍ക്കും അധികമായി നല്‍കിയ അഞ്ചുമാര്‍ക്കും ഇത്തവണ ഒഴിവാക്കിയിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ ചീഫ് സെക്രട്ടറി പി.കെ. മൊഹന്തിയാണ് ഫലപ്രഖ്യാപനം നടത്തിയത്.

© 2025 Live Kerala News. All Rights Reserved.