വാരണാസി: നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന് ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ചരിത്ര അധ്യാപികയായ സ്വാസ്തി പാണ്ഡെ ജീവനെടുക്കി. ബാദി ഗൈബിയിലെ വസതിയില്‍ സ്വാസ്തിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് വരന്‍ പിന്‍മാറിയതില്‍ മനംനൊന്താണ് ജീവനൊടുക്കുന്നതെന്ന് സ്വാസ്തിയുടെ ആത്മഹത്യാ കുറിപ്പില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. വിവാഹം മുടങ്ങിയതിലൂടെ കുടുംബത്തിനുണ്ടായ അപമാനത്തെക്കുറിച്ചും സ്വാസ്തി ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സ്വാസ്തിയുടെ ആത്മഹത്യയെ തുടര്‍ന്ന് അവരുടെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയ വരനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് ആവശ്യം. ഡീസല്‍ ലോക്കോമോട്ടീവ് കമ്പനിയില്‍ എഞ്ചിനീയറായ യുവാവുമായിട്ടായിരുന്നു സ്വാസ്തിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് സ്വാസ്തി മണിക്കൂറുകളോളം പ്രതിശ്രുത വരനുമായി ഫോണില്‍ സംസാരിച്ചതായി അന്വേഷണത്തില്‍ വ്യക്തമായി.