വിദ്യാഭ്യാസ മേഖലക്ക് പ്രാമുഖ്യം നല്‍കി ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ കന്നി ബജറ്റ്

ദില്ലി: വിദ്യാഭ്യാസ മേഖലക്ക് പ്രാമുഖ്യം നല്‍കി ദില്ലിയില്‍ ധനമന്ത്രി മനീഷ് സിസോദിയ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ കന്നി ബജറ്റ് അവതരിപ്പിച്ചു. നികുതി ഭാരം വര്‍ദ്ധിപ്പിക്കുന്ന നിര്‍ദ്ദേശങ്ങളൊന്നും ബജറ്റില്ല. രാജ്യത്തെ ആദ്യ സ്വരാജ് ബജറ്റാണ് യാഥാര്‍ത്ഥ്യമായതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

41,500 കോടി രൂപ വരവും 41129 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന എഎപി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ വിദ്യാഭ്യാസ, ആരോഗ്യ, പൊതുഗതാഗതമേഖലക്കാണ് മുഖ്യപരിഗണന. പദ്ധതി ചെലവിന്റെ 24.05 ശതമാനമാണ് വിദ്യാഭ്യാസ മേഖലക്ക് സിസോദയ മാറ്റി വച്ചത്. ദില്ലിയിലെ എല്ലാ കോളേജുകളിലും സൗജന്യ വൈഫൈ സൗകര്യം ഏര്‍പ്പെടുത്തും.

കുടിവെള്ളത്തിനും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 1468 കോടിരൂപയാണ് സര്‍ക്കാര്‍ നീക്കി വച്ചിരിക്കുന്നത്.. സാധാരണക്കാരനെ ബാധിക്കുന്ന നികുതിവര്‍ദ്ധവ് മുന്നോട്ട് വെക്കാത്ത ബജറ്റില്‍ ആഡംബര നികുതി കൂട്ടിയിട്ടുണ്ട്.നികുതി പിരിവ് കാര്യക്ഷമമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ബജറ്റിലുള്‍പ്പെടുത്തിയിട്ടുണ്ട്.

പൊതുജനങ്ങളുമായി ചര്‍ച്ച നടത്തിയാണ് ബജറ്റ് തയ്യാറാക്കിയതെന്ന് ഒന്നര മണിക്കൂര്‍ നീണ്ട ബജറ്റവതരണത്തില്‍ സിസോദിയ പറഞ്ഞു.. ജനങ്ങള്‍ക്ക് പാര്‍!ട്ടിയിലുള്ള വിശ്വാസമാണ് ബജറ്റായി അവതരിപ്പിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.