ന്യൂഡല്‍ഹി: വ്രണം പഴുപ്പായതോടെ നിര്‍ജീവമായി കുപ്രസിദ്ധ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ കാലുകള്‍ മുറിച്ചുമാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കി. റാച്ചിയിലെ ലിയാഖത് നാഷണല്‍ മിലിറ്ററി ഹോസ്പിറ്റലിലാണ് അധോലോകനായകനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
രക്തം ശരിയായി കാലുകളിലേക്ക് എത്താത്തതാണ് ഈയവസ്ഥയുടെ കാരണം. എന്നാല്‍ കാലുകളെ മാത്രമല്ല ശരീരാവയങ്ങളെ ആകമാനം ബാധിച്ചേക്കും. ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ കാലുകള്‍ മുറിച്ചു നീക്കണമെന്ന അവസ്ഥയിലാണ് ദാവൂദെന്നാണ് കറാച്ചിയില്‍ നിന്നുള്ള വാര്‍ത്തകള്‍. എന്നാല്‍ ഈ വാര്‍ത്തകളെ തള്ളി ദാവൂദിന്റെ അനുയായികള്‍ രംഗത്തെത്തി. ദാവൂദ് പൂര്‍ണ ആരോഗ്യവാനാണെന്ന് അനുയായികള്‍ അവകാശപ്പെട്ടു. ദാവൂദ് ഇബ്രഹാമിന്റെ പുതിയ ഫോട്ടോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് കറാച്ചിയില്‍ വച്ച് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ എടുത്ത ചിത്രമാണു പുറത്തുവന്നത്. 1993ലെ ബോംബെ കൂട്ട സ്ഫോടനങ്ങളോടനൂബന്ധിച്ചാണ് ഇന്ത്യ വിട്ട് ദാവൂദ് പാകിസ്ഥാനിലേക്ക് പോകുന്നത്. അന്നത്തെ സ്ഫോടനത്തില്‍ 257 മരിക്കുകയും 717 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ദാവൂദിനെ പാകിസ്ഥാനാണ് പിന്നീടുള്ള കാലങ്ങളില്‍ സംരക്ഷിച്ചത്.