കോതമംഗലം: ഉംറയ്ക്കും ഹജ്ജിനുമുള്ള പാക്കേജെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയ യുവാവിനെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പാലക്കാട് സ്വദേശി റഹീം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൂറുകണക്കിനാളുകളെ കബളിപ്പിച്ച് പണം തട്ടിയതായി പൊലീസ് കണ്ടെത്തി. വട്ടക്കുഴിയില് ഇബ്രാഹിന്റെയും ഭാര്യയുടേയും പരാതിയുടെ അടിസ്ഥാനത്തിലാണ് കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്നും പ്രതി ഏഴ് ലക്ഷത്തോളം രൂപ വാങ്ങിയ ശേഷം പ്രതി മുങ്ങിയെന്നാണ് കേസ്. രാമനാട്ടുകരയില്‍ നിന്ന് അമ്പതോളം പേരെ ഉംറയ്ക്ക് കൊണ്ടു പോകാന്‍ പ്രതി നെടുമ്പാശ്ശേരിയില്‍് എത്തിയെന്ന വിവരം ലഭിച്ച പൊലീസ് വിമാനത്താവളത്തില് നിന്ന് ഇയാളെ പിടികൂടുകയായിരുന്നുഎസ് ഐ ഉണ്ണികൃഷ്ണന് ഷാജി നൗഷാദ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പണം നഷ്ടപ്പെട്ട നിരവധി പേര്‍ ഇപ്പോള്‍ രംഗത്തുവന്നിട്ടുണ്ട്.