കോട്ടയം: ജീവനുവേണ്ടിയുള്ള അമ്പിളി ഫാത്തിമയുടെ നീണ്ട കാലത്തെ പോരാട്ടം വിഫലമായി. ഇനി ഓര്‍മ്മകളില്‍ ജീവിക്കു അമ്പിളി. ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ അമ്പിളി ഫാത്തിമ മൂന്നു ദിവസമായി കോട്ടയം കാരിത്താസ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. രക്തത്തിലും ആന്തരികാവയവങ്ങളിലും ഉണ്ടായ ശക്തമായ അണുബാധയാണ് മരണകാരണം. പത്ത് മാസം മുമ്പാണ് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ അമ്പിളി ഫാത്തിമ ശസ്ത്രക്രിയക്ക് വിധേയയായത്. തുടര്‍ന്ന് അണുബാധയുണ്ടായതോടെ വീണ്ടും ഒരു ശസ്ത്രക്രിയ കൂടി നടത്തി. പത്ത് മാസത്തെ തുടര്‍ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ മാസമാണ് തിരികെ വീട്ടിലെത്തിയത്. കടുത്ത പനിയും ശ്വാസതടസ്സവും ബാധിച്ചതിനെത്തുടര്‍ന്നാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി പുതുപ്പറമ്പില്‍ വീട്ടില്‍ ബഷീറിന്റെയും ഷൈലയുടെയും മകളാണ്. കോട്ടയം സിഎംഎസ് കോളേജില്‍ എംകോം വിദ്യാര്‍ഥിനിയാണ് അമ്പിളി ഫാത്തിമ.