കോഴിക്കോട്: തനിക്കെതിരെ വിഎസ് ഉയര്‍ത്തിയ ആരോപണങ്ങള്‍ തിരുത്തിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രിയുെട ഭീഷണി. പ്രതിപക്ഷത്തിന്റെ ഏക ആയുധം വ്യാജ ആരോപണങ്ങളാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സത്യവുമായി ബന്ധമില്ലാത്ത ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആരോപിക്കുന്നത്. രണ്ടു ദിവസത്തിനകം ആരോപണങ്ങള്‍ തിരുത്തിയില്ലെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും.
തനിക്ക് ആര്‍എസ്എസ് ബന്ധമുണ്ടെന്നു പ്രചരിപ്പിക്കുന്നത് ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമാക്കിയാണ്. ഇത് പിണറായിക്കും എല്‍ഡിഎഫിനും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകും. കേരളത്തില്‍ അത് വിലപ്പോകില്ല. ബിഹാറില്‍ മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ സിപിഐഎം കൂട്ടുനിന്നു. 1977ല്‍ സിപിഎമ്മും ജനസംഘും ഒരു മുന്നണിയില്‍ മല്‍സരിച്ചത് മറക്കരുത്. കോണ്‍ഗ്രസിന്റേത് വര്‍ഗീയതയ്ക്ക് എതിരായ ഉറച്ച നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വിഎസും ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള പോര് മുറുകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഭീഷണി.