പശ്ചിമബംഗാളില്‍ ഇന്ന് നാലാംഘട്ട വോട്ടെടുപ്പ്; 49 മണ്ഡലങ്ങളില്‍ പോളിംഗ്; കനത്ത സുരക്ഷ

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. വിദാന്‍ നഗര്‍, ഹൗറ തുടങ്ങി 49 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 345 പേരാണ് നാലാംഘട്ടത്തില്‍ ജനവിധി തേടുന്നത്. 12,500 പോളിങ് ബൂത്തുകളിലായി 1.08 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരായ അമിത് മിത്ര, പുനരേന്ദു ബസു, ചന്ദ്രിമ ഭട്ടാചാര്യ, ജ്യോതിപ്രിയോ മല്ലിക്, അരൂപ് റോയ് തുടങ്ങിയ പ്രമുഖര്‍ ജനവിധി തേടുന്ന നേതാക്കളില്‍ ഉള്‍പ്പെടും.

മൂന്നാംഘട്ട വോട്ടെടുപ്പിനിടെ സിപിഎം പ്രവര്‍ത്തകന്‍ മരിക്കാനിടയായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കനത്തസുരക്ഷയാണ് പോളിങ് നടക്കുന്ന മണ്ഡലങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സേനയടക്കം 90,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിവിധയിടങ്ങളിലായി വിന്യസിച്ചിരിക്കുന്നത്.

© 2025 Live Kerala News. All Rights Reserved.