മലപ്പുറം: വളാഞ്ചേരി കോട്ടപ്പുറത്ത് നിയന്ത്രണം വിട്ട ലോറി ആള്‍ക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. വളാഞ്ചേരി സ്വദേശികളായ റംസിഖ്, ഫാസില്‍, നൗഷാദ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 4.30 നാണ് സംഭവമുണ്ടായത്. റോഡരികില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്ന ഇവരുടെ ഇടയിലേക്കു ലോറി പാഞ്ഞു കയറുകയായിരുന്നു.