ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ പുതിയ ഫീച്ചര്‍ പ്രഖ്യാപിച്ചു. ടെക്സ്റ്റ് മെസേജുകള്‍ ഉപയോഗിക്കുന്ന ഫെയ്‌സ്ബുക്കില്‍ മെസഞ്ചറില്‍ ഗ്രൂപ്പ് വോയ്‌സ് കോള്‍ ചെയ്യാം. ഇനി ഇന്റര്‍നെറ്റിലൂടെ ഒരേ സമയം സുഹൃത്തുക്കള്‍ക്കുമായി വോയ്‌സ് കോള്‍ നടത്താം. അടുത്ത ദിവസം മുതല്‍ ഫെയ്‌സ്ബുക്ക് മെസഞ്ചറിലൂടെ 900 മില്യണ്‍ വരുന്ന ഉപഭോക്താക്കള്‍ക്ക് ഈ സവിശേഷത പ്രയോജനപെടുത്താന്‍ കഴിയുമെന്ന് മെസഞ്ചര്‍ ചീഫ് ഡേവിഡ് മാര്‍കസ് അറിയിച്ചു. ആന്‍ഡ്രോയ്ഡ്, ഐഒഎസ് മൊബൈല്‍ പതിപ്പുകളിലാണ് ഈ ഫീച്ചര്‍ ലഭ്യമാക്കുന്നത്.
പുതിയ പതിപ്പില്‍ ഗ്രൂപ്പ് സംഭാഷണത്തില്‍ കോള്‍ വിളിക്കാനുള്ള ഐക്കണ്‍ ഉണ്ടാക്കും. ഇതു വഴി പൊതുവേ ടെക്സ്റ്റ് മെസേജുകള്‍ ഉപയോഗിക്കുന്ന ഫെയ്‌സ്ബുക്കില്‍ മെസഞ്ചര്‍ വഴി എളുപ്പം സന്ദേശങ്ങള്‍ കൈമാറാന്‍ കഴിയും.ഫെയ്‌സ്ബുക്കില്‍ നിന്ന് ചാറ്റിങ് സവിശേഷത പൂര്‍ണ്ണമായും മെസഞ്ചറിലേക്ക് മാറ്റുന്നതിനുള്ള നടപടികളും നടക്കുകയാണ്. ഈ വര്‍ഷം ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളുടെ എണ്ണം 700 മില്യണില്‍ നിന്ന് 900 മില്യണ്‍ ആയി ഉയര്‍ന്നിരിക്കുന്നു.